പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

ടെൻഡർ
വനിതാശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം -കാർ (എസി)വിട്ടു നൽകുന്നതിന് വാഹന ഉടമകൾ /സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ.
ഫോൺ -8281999053,0468 2329053.

പരിശീലനം ജൂലൈ 20 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും സംസ്‌കരണവും, മൂല്യവർധിത ഉൽപന്ന നിർമ്മാണവും എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 20ന് തെള്ളിയൂരിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. മേൽ വിഷയത്തിൽ തുടർന്ന് ഉൽപന്ന നിർമ്മാണം ചെയ്യുവാൻ താൽപര്യപ്പെടുന്നവർക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉൽപ്പന്ന യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നവർക്കും മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താൽപര്യപ്പെടുന്നവരും ജൂലൈ 19ന് വൈകുന്നേരം 3.30 മുമ്പായി 8078572094 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

അഭിമുഖം ഇന്ന് (ജൂലൈ 20)
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന അഭിമുഖം സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഇന്നത്തേക്ക് (20)മാറ്റി. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 9446382096, 9846399026.

സൂക്ഷമസംരംഭ കൺസൾട്ടന്റ് തെരഞ്ഞെടുപ്പ്
ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീബ്ലോക്ക് നോഡൽ സൊസൈറ്റി മുഖേന മല്ലപ്പള്ളി ബ്ലോക്കിൽ നടപ്പാക്കുവാൻ ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം(എസ്വിഇപി ) പദ്ധതിയിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന്‌സൂക്ഷമസംരംഭകൺസൾട്ടന്റുമാരെ (എംഇസി) തെരെഞ്ഞെടുക്കും. മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും,കുടുംബശ്രീകുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം.കമ്പ്യൂട്ടർ പരിജ്ഞാനം,കണക്കുകൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂർണമായുംപ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. ചെറുകിട സംരംഭമേഖലകളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന.പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർപരിശീലനത്തിൽപങ്കെടുക്കണം.പൂരിപ്പിച്ചഅപേക്ഷയും,സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പും അയൽക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ ഓഗസ്റ്റ് രണ്ടിനു വൈകിട്ട് അഞ്ചിന് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം.

ടെൻഡർ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രി വളപ്പിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തിൽപെട്ട വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ന് രാവിലെ 11 വരെ.
ഫോൺ : 9497713258,0468 2222364.

ക്വട്ടേഷൻ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടാകുന്ന ഇമേജ്, സംസ്‌കരിക്കാത്ത പ്ലാസ്റ്റിക്, പേപ്പർ കാർഡ് ബോർഡ്, മാലിന്യങ്ങൾ ആശുപത്രിയിൽ നിന്നും നിർമാർജനം ചെയ്യുന്നതിന് തത്പരരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് രാവിലെ 11 വരെ.
ഫോൺ : 9497713258, 0468 2222364.

സൈക്കോളജി അപ്രന്റിസ് ഇന്റർവ്യൂ
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സൈക്കോളജി അപ്രന്റിസുമാരെ നിയമിക്കുന്നു. യോഗ്യത: റെഗുലർ പഠനത്തുലൂടെ എംഎ/എംഎസ്സി സൈക്കോളജി. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. ഒഴിവ് : അഞ്ച് . പ്രതിമാസ വേതനം : 17600. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് ഉച്ചയ്ക്ക് 1.30 ന് കരുനാഗപ്പളളി തഴവ ഗവ. ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ : 0476 2864010, 9188900167, 9495308685.

പ്രീ ഡിഡിസി യോഗം 24 ന്
ജില്ലാ വികസന സമിതിയുടെ പ്രീ ഡിഡിസി യോഗം ജൂലൈ 24 ന് രാവിലെ 11 ന് ഓൺലൈനായി ചേരും.

ഡോക്ടർ നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എംബിബിഎസ്, മെഡിക്കൽ കൗൺസിൽ അംഗീകാരം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 ന് വൈകുന്നേരം അഞ്ചു വരെ.
ഫോൺ : 6235659410.

ലാപ്ടോപ്പ് വിതരണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കുളള ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ സി.മൈക്കിൾ, ഇ.ദിൽഷാദ്, എംജിഎൻആർഇജിഎസ് എഇ പിഎൻ മനോജ്, അസി. സെക്രട്ടറി(ഇൻചാർജ്) ജിയാസ്, ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി പാല്‍, മുട്ട എന്നിവ എത്തിച്ചു നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂലൈ 20 ന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ :  0469-2610016.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായി നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. 2015 മുതല്‍ രജിസ്ട്രേഷന്‍ ചെയ്ത ടാക്സി പെര്‍മ്മിറ്റ് സെഡാന്‍ മോഡല്‍ വാഹനങ്ങള്‍ക്ക് ക്വട്ടേഷനില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ന് പകല്‍ മൂന്നുവരെ. ഫോണ്‍ :  0468-2322014.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയിലെ ബിആര്‍സികളില്‍ ഒഴിവുളള എലമെന്ററി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്ന് (20) രാവിലെ 11 ന് തിരുവല്ല ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ രാവിലെ 10 ന് വെളളപേപ്പറില്‍ തയാറാക്കിയ  അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  ഹാജരാകണം. പ്രായം – പരമാവധി 40 വയസ്. ഫോണ്‍ : 0469 2600167.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468-2362129.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്എംസി നീതി സ്റ്റോറിലേക്ക് ആയുര്‍വേദ ഫാര്‍മസിയോ തതുല്യ വിദ്യാഭ്യാസ യോഗ്യതയോ  കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി താലൂക്കിലുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ ജൂലൈ 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി dahayiroorjobs@gmail.com
എന്ന ഇ-മെയിലില്‍ അയച്ചു തരണം. ഫോണ്‍ : 04735 231900

Leave a Reply

Your email address will not be published. Required fields are marked *