തിരുവല്ല – മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി പെരിങ്ങര ഇനി ഹരിത പഞ്ചായത്ത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു പ്രഖ്യാപനം നടത്തി. മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനം നടത്തിയവർക്ക് ഉപഹാരം നൽകി. പഞ്ചായത്തിലെ മുഴുവൻ ഓഫീസുകൾ, അങ്കണവാടികൾ, അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. ‘ഇനിയും ഞാൻ ഒഴുകട്ടെ’ മൂന്നാംഘട്ട കാമ്പയിനിൽ ജലാശയ ശുചീകരണവും മാലിന്യ ശേഖരണത്തിന് ബോട്ടിൽ ബൂത്ത്, ബിൻ എന്നിവ സ്ഥാപിച്ചതായും ചാത്തൻകേരി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.


