പാറമട ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്ക് ആദരവ്

Kerala Pathanamthitta

കോന്നി – പയ്യനാമൺ പാറമട ദുരന്തത്തിൽ അപകടകരമായ അവസ്ഥയിൽ രക്ഷാപ്രവർത്തനം നടത്തിയ വിവിധ ഉദ്യോഗസ്ഥരെയും കോന്നി പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ കെ യു ജനീഷ് കുമാർ എംഎൽഎയും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണനും ചേർന്ന് ആദരിച്ചു. ദുരന്തത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയേയും പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തെയും അതിജിവിച്ചാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, പോലീസ് ഉദ്യോഗസ്ഥരെയും ലോംഗ് ബൂം എസ്‌കവേറ്റർ ഓപ്പറേറ്റർ കണ്ണനെയുമാണ് ചടങ്ങിൽ ആദരിച്ചത്.

എല്ലാ സമർദത്തെയും അതീജിവിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവർത്തനമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എംഎൽഎ പറഞ്ഞു. ജില്ലാ കലക്ടറുടെ പ്രവർത്തനം പ്രശംനീയമായിരുന്നു. ദുരന്തം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ അദ്ദഹം രക്ഷാപ്രവർത്തനം ഏകോപിച്ചതായി എംഎൽഎ ചൂണ്ടികാട്ടി.
രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം നൽകിയതെന്ന് മുഖ്യ അതിഥിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ പാറ ഇടിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് ലോംഗ് ബൂം എസ്‌കവേറ്റർ അടക്കം വലിയ ഉപകരണം എത്തിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടാണ് ഇതു സാധ്യമാക്കിയത്. റവന്യുവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവർ നിർദേശം നൽകിയതായും ജില്ലാ കലക്ടർ പറഞ്ഞു.

കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷയായി. അടൂർ ആർഡിഒ എം. ബിപിൻ കുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, ജില്ലാ ഫയർഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രൻ, കോന്നി തഹസിൽദാർ എൻ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *