കെ.എസ്.എസ്.പി.എ. ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു

Pathanamthitta

ആറന്മുള – സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പെൻഷ്യൻകാർക്കും കൃത്യമായി അർഹമായ പരമാവധി ആൽകൂല്യങ്ങൾ നൽകുകയും,ഏറ്റവും മികച്ച ശമ്പള -പെൻഷ്യൻ പരിഷ്കരണവും നടപ്പിലാക്കുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം.പി.മോഹനൻ ,സെക്രട്ടറി കെ.ജി.റെജി എന്നിവർ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ പി.എ.മീരാപിള്ള അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മേഖലയിൽ നവവിപ്ലവം ഉണ്ടാക്കി,ബഹജന സമ്പർക്ക പരിപാടിയിലൂടെ സർക്കാർ ആഫീസുകൾക്ക് ജനകീയമുഖം നൽകി,വൻ പദ്ധതികൾ സുതാര്യമായി നടപ്പിലാക്കി നവകേരളത്തിന്റെ വികസന ശില്പിയായിമാറി യു.എൻ.ആദരവ് നേടിയ ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം,നെടുമ്പാശേരിയിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ ,കണ്ണൂർ വിമാനത്താവളം കൊച്ചി മെട്രോ,കൊച്ചി കാക്കനാട് ഇൻഫ്രാ പാർക്ക്,നിലക്കൽ ഇടത്താവളം തുടങ്ങിയ അനേകം വികസന പദ്ധതികൾ നടപ്പിലാക്കി ദീർഘ വീക്ഷണത്തോടെ കേരളത്തെ ബഹുദൂരം പുരോഗതിയിലേക്ക് നയിച്ച നിഷ്കാമ കർമ്മിയായ അപൂർവ്വ ഭരണാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും പറഞ്ഞു.പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.ജി.റെജി,ട്രഷറർ കെ.ഹാഷിം,ജോൺ തോമസ് മാമ്പറ,ഏബ്രഹാം വി ചാക്കോ,എൻ.എസ്.ജോൺ,ജോൺ പി.,മുഹമ്മദ് സലിം,കെ.എ.വർഗീസ്,വരദരാജൻ പി.എൻ.,ഗീവർഗീസ് പി.,സുരേന്ദ്രൻ എ.കെ.എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *