തിരുവല്ല – ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും. തന്ത്രി ബ്രഹ്മശ്രീ ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ കാർമികത്വത്തിലാണ്ചടങ്ങുകൾ ആരംഭിക്കുന്നത്.
കാൽ നൂറ്റാണ്ട് മുമ്പ് വരെ നിത്യ പൂജകളും ഉത്സവങ്ങളും (പത്താമുദയ മഹോത്സവം) അടക്കം നടക്കുകയും ദൂരസ്ഥങ്ങളിൽ നിന്നു വരെ വിശ്വാസികൾ എത്തിച്ചേരാറുണ്ടായിരുന്ന ഈ കാവിൽ പൂജാരിണിയായിരുന്ന സ്വാമിനി ജാനകിയമ്മയുടെ സമാധിയോടെയാണ് പൂജകൾ അടക്കമുള്ള അനുഷ്ഠാനങ്ങൾ നിന്നു പോയത്. ഏറ്റവും വലിയ നാഗ പ്രതിഷ്ഠകളുള്ള ഈ കാവിൽ പൂജകൾ മുടങ്ങിയതോടെ കാവും പരിസരവും തകർച്ചയുടെ വക്കിൽ എത്തിയപ്പോഴാണ് ഈ കാവിനെ അതിൻ്റ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത് . ഇതിനു മുന്നോടിയായി കഴിഞ്ഞദിവസം ബ്രഹ്മശ്രീ കൃഷ്ണപുരം സുരേഷ് പോറ്റി യുടെ നേതൃത്വത്തിൽ അഷ്ടമംഗലം ദേവ പ്രശ്നം നടത്തിയിരുന്നു. പ്രശ്ന വിധിപ്രകാരമാണ് ഇപ്പോൾ കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൺവീനർ വി. ആർ. രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.


ഫോട്ടോ ക്യാപ്ഷൻ-കുറ്റൂർ കിഴക്കേ വീട്ടുകാവിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ജ്യോതിഷ പണ്ഡിറ്റ് ബ്രഹ്മശ്രീ കൃഷ്ണപുരം സുരേഷ് പോറ്റിയുടെയും ശാന്തി വി ആർ രാജേഷ് ശർമ്മടെയും നേതൃത്വത്തിൽ നടന്നപ്പോൾ.(ഫയൽ ചിത്രം)


