വയലാവടക്ക് എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Pathanamthitta

ഏഴ് വര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കൂളിലേക്കുള്ള വഴിയരികില്‍ നട്ടു പിടിപ്പിച്ച പേരമരങ്ങളില്‍ നിന്നുള്ള ഫലം എടുത്ത് വയലാവടക്ക് ഗവ. എല്‍ പി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം. 2015ലെ പരിസ്ഥിതി ദിനത്തിലാണ് സ്‌കൂളിലേക്കുള്ള പാതയുടെ ഇരുവശവും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേര്‍ന്ന് ഫല വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചത്. കൃത്യമായി പരിപാലിച്ച് വന്നിരുന്ന തൈകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫലങ്ങള്‍ നല്‍കി തുടങ്ങി. പരിസ്ഥിതി ദിനത്തില്‍ ആഘോഷപൂര്‍വം നടുകയും പരിപാലനത്തിന്റെ അഭാവം മൂലം പിന്നീട് അവ മുരടിച്ച് പോവുകയും ചെയ്യുന്ന പതിവ് രീതി തിരുത്തുവാന്‍ സ്‌കുളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും കഴിഞ്ഞു. അവരോടൊപ്പം പരിപാലനത്തില്‍ തൊഴിലുറപ്പ് അംഗങ്ങളും പങ്കാളികളായി.

വിളവെടുപ്പോടുകൂടിയുള്ള ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം വാര്‍ഡ് മെമ്പര്‍ എം.പി ജോസ് ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക എസ്. ജയന്തി, പി ടി എ പ്രസിഡന്റ് സനല്‍ വി ഗോപാല്‍, അധ്യാപകരായ .കെ.രജിത, എം.ജെ രശ്മി, കെ.ഗംഗാബായ്, എസ്.സന്ധ്യ ,ബിന്ദു കുമാരി, എസ്.എം.സി അംഗങ്ങളായ കെ സത്യവാന്‍, വിജയമോഹനന്‍ ആചാരി, എന്‍ വിജയന്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *