ന്യൂഡൽഹി – ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാൻ – 3യുടെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിക്ഷേപണത്തെക്കുറിച്ച് കുറിച്ചത് . പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.
‘ ഇന്ത്യയുടെ സാഹസികമായ ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്‌ക്കുന്നു. ഓരോ ഇന്ത്യൻ പൗരന്റെയും സ്വപ്‌നാഭിലാഷങ്ങളെ സാക്ഷാത്കരിച്ചുകൊണ്ട് ചന്ദ്രയാൻ-3 ഉയരത്തിലേക്ക് കുതിക്കുകയാണ്. രാജ്യത്തിന്റെ ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞർ നൽകിയ പൂർണമായ അർപ്പണമനോഭാവത്തിന്റെ തെളിവാണ്. അവരുടെ ആത്മാർത്ഥതയെയും ഊർജ്ജസ്വലതയെയും അഭിനന്ദിക്കുന്നു’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


