മണിപ്പൂരിലെ ക്രൈസ്തവ വേട്ടക്കെതിരെ തിരുവല്ലയിൽ എസ്.ഡി.പി.ഐ പ്രതിഷേധ റാലി

Kerala Pathanamthitta

തിരുവല്ല : മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന വംശഹത്യ രണ്ടു മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാത്ത കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ എസ്.ഡി.പി.ഐ പ്രതിഷേധ റാലിയും ജനസംഗമവും നടന്നു.

“ക്രൈസ്തവ വേട്ടയ്‌ക്കെതിരേ ജനസംഗമം’ എന്ന തലക്കെട്ടില്‍ തിരുവല്ല ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു .

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, പത്തനംതിട്ട ജില്ല പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ല പ്രസിഡന്റ് കെ. റിയാസ് പൊന്നാട്, കോട്ടയം ജില്ല പ്രസിഡന്റ് സി.ഐ. മുഹമ്മദ് സിയാദ് സംബന്ധിച്ചു. കൂടാതെ രാഷ്ട്രീയ – മത – സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ജനസംഗമത്തിനു മുന്നോടിയായി വൈകീട്ട് നാലിന് രാമന്‍ചിറ ബൈപ്പാസ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *