ഡൊമിനിക്ക – അന്താരാഷ്ട്ര ക്രിക്കറ്റിൽ 700-ലധികം വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം കരീബിയൻ ടീമിനെതിരെ അഞ്ചാമത്തെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ ഇന്ത്യൻ ടീമിന്റെ വിജയ ശില്പിയായന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. സ്പിന്നർമാരുടെ ആധിപത്യമുള്ള എലൈറ്റ് പട്ടികയിൽ അശ്വിൻ ചേർന്നു. മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ 956 അന്താരാഷ്ട്ര വിക്കറ്റുകളുമായി രാജ്യത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 711 വിക്കറ്റ് വീഴ്ത്തിയ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് രണ്ടാം സ്ഥാനത്താണ്.
ഇനിയും രണ്ടു മത്സരങ്ങളുള്ള ഈ ടെസ്റ്റ് പരമ്പരയിൽ അശ്വിന് അദ്ദേഹത്തെ മറികടക്കാൻ അവസരം ലഭിക്കും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കണക്കനുസരിച്ച് വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ മൂന്നാമത്തെ ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം.


