പത്തനംതിട്ട – ഇലവുംതിട്ട തറയിൽ സൂപ്പർമാർക്കറ്റ് ഉടമയായ ബാലുവിന്റെയും, ചൈതന്യ ബാലുവിന്റെയും 9 വയസുള്ള മകനായ പ്രണവ് ബാലുവാണ് ഈ ചെറിയ പ്രായത്തിൽ കൊച്ചുകാലുകളിൽ സ്‌കേറ്റിങ് ഷൂ അണിഞ്ഞു നിരവധി പുരസ്കാരങ്ങൾ തുടർച്ചയായി നേടി നാടിനു അഭിമാനമാകുന്നത്. പത്തനംതിട്ടയുടെ അഭിമാന താരവും, അന്തർദേശീയ ചാമ്പ്യനായ അഭിജിത്ത് അമൽ രാജിന്റെ വാഴമുട്ടത്തെ യാമാ സ്‌കേറ്റിങ് അക്കാദമിയിലെ വിദ്യാർത്ഥിയാണ് പ്രണവ് ബാലു. ചെറുപ്പം മുതൽ നേടിയ നിരവധി പുനരസ്കാരങ്ങൾക്ക് പുറമെയാണ് ഇപ്പോൾ കഴിഞ്ഞ കേരളാ സ്റ്റേറ്റ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മൂന്നു ഗോൾഡ് മെഡലുകളും 2 സിൽവർ മെഡലുകളും നേടി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
KERALA STATE ROLLER SKATING CHAMPIONSHIP… 2024- 25….
3 GOLD & 2 SILVER…
FREE SKATING. – 1 GOLD
SOLO DANCE. – 1 GOLD
COUPLE DANE. – 1 GOLD
FIGURE SKATING -1 SILVER
QUARTET. – 1 SILVER
SCHOOL – NSK INTERNATIONAL SCHOOL.
SKATING CLUB – YAMA SKATING.
തുമ്പമൺ NSK INTERNATIONAL SCHOOL. നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ പ്രണവ് ഫ്രീ സ്‌കേറ്റിങ് – ഗോൾഡ്, സോളോ ഡാൻസ് – ഗോൾഡ്, കപ്പിൽ ഡാൻസ് – ഗോൾഡ്, ഫിഗർ സ്‌കേറ്റിങ് – സിൽവർ, ക്വാർട്ടേറ്റ് – സിൽവർ എന്നിങ്ങനെയാണ് ഇപ്പോൾ നേടിയിരിക്കുന്ന പുരസ്കാരങ്ങൾ. ലോക ചാമ്പ്യൻ എന്ന നേട്ടത്തിലേക്കും, ഒളിമ്പിക്സിലും മെഡലുകൾ നേടാനുള്ള പരിശ്രമത്തിലുള്ള പ്രണവിന്റെ ഗുരുവായ അഭിജിത്ത് അമൽ രാജിന്റെ പാത പിന്തുടർന്ന് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നാടിനു അഭിമാനമായി മാറട്ടെ പ്രണവ് എന്ന് ആശംസിക്കുകയാണ്. മാതാപിതാക്കളുടെ പിന്തുണക്കും പ്രോത്സാഹനത്തിനും നന്ദി. !!
ടീം പത്തനംതിട്ടക്ക് വേണ്ടി .
ജിബു വിജയൻ ഇലവുംതിട്ട



