തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ; യു.ഡി.എഫ് വൻവിജയം നേടുമെന്ന് ജില്ലാ നേതൃയോഗം

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജില്ലയില്‍ വന്‍വിജയം നേടുമെന്ന് ജില്ലാ നേതൃയോഗം വിലയിരുത്തി. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ശബരിമല സ്വര്‍ണ മോഷണവുംവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പി.എം. ശ്രീ പദ്ധതിയുമടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, സമദ് മേപ്രത്ത്, അഡ്വ. കെ.എസ്. ശിവകുമാര്‍, ജോണ്‍ കെ. മാത്യൂസ്, സനോജ് മേമന, എബ്രഹാം കലമണ്ണില്‍, ജോര്‍ജ് കുന്നപ്പുഴ, കുഞ്ഞുകോശി പോള്‍, തങ്കമ്മ രാജന്‍, ജോണ്‍ സാമുവല്‍, തോമസ് ജോസഫ്, ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, സന്തോഷ് കുമാര്‍ കോന്നി, പ്രകാശ് തോമസ്, ജെറി മാത്യു സാം, ടി.എം. ഹമീദ്, ബാബു വെണ്‍മേലില്‍, റെജി കെ. ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *