*ബി എസ് എൻ എൽ പെൻഷൻകാർ ജൂലൈ 6 ന് കരിദിനമാചരിച്ചു*

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ബി എസ്എൻ എൽ പെൻഷൻകാർ ജൂലൈ 6 വ്യാഴം കരിദിനമായി ആചരിച്ചു. 2017 ജനുവരി മുതൽ കിട്ടേണ്ട പെൻഷൻ പരിഷ്കരണം അനുവദിക്കാത്ത കേന്ദ്രസർക്കാറിന്റെ കണ്ണിൽ ചോരയില്ലാത്ത നിലപാടിനെതിരെ പെൻഷൻകാരുടെ ജോയിന്റ് ഫോറം നേതൃത്വത്തിലാണ് സമരം. അടുത്ത ഘട്ടമായി ജൂലൈ 30 ന് ജില്ലാ സംസ്ഥാനകേന്ദ്രങ്ങളിൽ ധർണ്ണയും ആഗസ്റ്റിൽ ഡൽഹിയിൽ പഞ്ചദിന ധർണ്ണയും സംഘടിപ്പിക്കും.

തിരുവല്ല, പത്തനംതിട്ട, അടൂർ ടെലികോം കേന്ദ്രങ്ങൾക്കുമുമ്പിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തിയശേഷം പെൻഷൻകാർ കൂട്ടമായെത്തി വാർത്താ വിനിമയമന്ത്രി ശ്രീ.അശ്വനി വൈഷ്ണവിന് ആവശ്യമടങ്ങിയ കത്ത് പോസ്റ്റ്‌ ചെയ്തു.. പത്തനംതിട്ടയിൽ കെ എ ജോർജിന്റെ അധ്യക്ഷതയിൽ എ ഐ ബി ഡി പി എ അഖിലേൻഡ്യാ ട്രഷറർ എം ജി എസ് കുറുപ്പ്, തിരുവല്ലയിൽ വി തങ്കച്ചന്റെ അധ്യക്ഷതയിൽ ബി ഡി പി എ ഐ ദേശീയാധ്യക്ഷൻ തോമസ് ജോൺ, അടൂരിൽ കെ എസ് അജികുമാറിന്റെ അധ്യക്ഷതയിൽ എസ് എൻ പി ഡബ്ലിയു എ ജില്ലാ സെക്രട്ടറി ബഷീർഖാൻ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു.CK തോമസ്, VR ഗോപാലകൃഷ്ണൻ, PK ഭാർഗവൻ,വില്സൺ, ജി ശിവരാമൻ നായർ, KR രാജേന്ദ്രൻ, പ്രകാശ്മണി, സദാനന്ദി, മുഹമ്മദ്‌ നൗഷാദ്, എബ്രഹാം മാത്യു, മോഹനൻ, ബാബു തോമസ് തുടങ്ങിയവർ വിവിധകേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *