പത്തനംതിട്ട : കഴിഞ്ഞ 8 വർഷം കൊണ്ട് സർക്കാർ ഖജനാവ് ധൂർത്തടിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്തത് ക്രൂരമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ പറഞ്ഞു.
പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സർവ്വീസ് അസോസിയേഷൻ ജില്ല ട്രെഷറിക്ക് മുൻപിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് സർക്കാറിലെ ഘടക കക്ഷി സർവീസ് സംഘടനകൾ പോലും ഇപ്പോൾ പ്രതിഷേധ രംഗത്ത് വന്നത് സർക്കാരിന്റെ അഴിമതി കെടുകാര്യസ്ഥ ഭരണം കൊണ്ടാണ്. ശമ്പളവും പെൻഷനും കൃത്യ സമയത്ത് നൽകാൻ കഴിയാത്ത വിധം സാമ്പത്തിക രംഗം തകരാറിലാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ലന്നും സുരേഷ് കുമാർ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ചെറിയാൻ ചെന്നീർക്കര, റ്റി.ജെ.ഏബ്രഹാം, എൻ.എസ്.ജോൺ, പി.എ.മീരാപിള്ള, കെ.ഹാഷീം, പി.ഗീവർഗീസ്, എസ്.മാത്യു, ഏബ്രഹാം വി.ചാക്കോ, അബ്ദുൾ കലാം ആസാദ്, കെ.ജി.റെജി., ഏബ്രഹാം മാത്യു, എം. എം.ജോസഫ്, എച്ച്.ഹസീന, എം.ചെറുപുഷ്പം, ഷേർലി തോമസ്, പി.ഗോപാലകൃഷ്ണപിള്ള, പി.ജോൺ, മഹമ്മദ് സലിം, എം.തോമസ് മാത്യു., മുഹമ്മദാലി എം.എ, റ്റി. എ.ദാമോദരൻ,കെ. ആർ.മനോഹരൻ, എ.കെ.സുരേന്ദ്രൻ, റ്റി.ജി.ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ചിത്രം –
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ എസ് എസ് പി എ ) ജില്ലാ ട്രഷറിക്ക് മുൻപിൽ നടത്തിയ ധർണ ഡിസിസി വൈസ് പ്രഡിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉത്ഘാടനം ചെയ്യുന്നു. .
What do you feel about this post?
Like
Love
Happy
Haha
Sad

