പത്തനംതിട്ട – മാലിന്യ മുക്തം നവകേരളം,സ്വഛതാ ഹി സേവാ കാമ്പയിനുകളുടെ ഭാഗമായി ശുചിത്വമിഷന്‍, കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ ടീം ഉദ്യോഗസ്ഥര്‍ സംയുക്തമായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭയിലെ 16 വാര്‍ഡിലെ മിനി എം.സി.എഫ് പരിസരം വൃത്തിയാക്കി ചെടികള്‍ നട്ടുപിടിപ്പിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യത്തിന്റെ പ്രഥമ സൂക്ഷിക്കല്‍ കേന്ദ്രമായ മിനി എം. സി. എഫ് ന്റെ പരിസരം വൃത്തിയാക്കി ഉദ്യാനവല്‍ക്കരണം നടത്തുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.നിലവിലുള്ള മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിസരം മനോഹരമാക്കുന്നതിലൂടെ മാലിന്യ സംഭരണ ശാലകളോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക എന്നുള്ളതാണ് യജ്ഞത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, കെ. എസ്.ഡബ്ലിയു.എം.പി. ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍ ടീം അംഗങ്ങള്‍, കെ. എസ്.ഡബ്ലിയു.എം.പി. ജില്ലാ ടീം അംഗങ്ങള്‍, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



