അടൂർ: ഏഴംകുളം ക്ഷേത്രക്കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ രണ്ടാംകുറ്റി രവിപുരംവീട്ടിൽ പരേതരായ രവീന്ദ്രൻ നായർ-സതീദേവി ദമ്പതികളുടെ മകൾ രശ്മി (44 )യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.35 ന് നാണ് മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടത്. പോലീസ് എത്തി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നല്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

