പാടം നിറയെ കരിമ്പ് വിളഞ്ഞു , കോട്ടാങ്ങല്‍ ശര്‍ക്കര വരുന്നു..

Pathanamthitta

മല്ലപ്പള്ളി : കുളത്തൂര്‍ ചൂരക്കുറ്റി പാടത്തെ കരിമ്പിൽ നിന്നുള്ള കോട്ടാങ്ങല്‍ ശര്‍ക്കര ഓണത്തിന് വിപണിയിലെത്തും.

രഞ്ജു പി.നാഥ്, സത്യചന്ദ്രൻ, മനോജ് കുമാര്‍ എന്നിവരാണ് കരിമ്ബ് കര്‍ഷകര്‍. കോട്ടാങ്ങല്‍ കരിമ്ബ് കര്‍ഷക ഉല്‍പാദക സംഘം രൂപീകരിച്ചാണ് ഇവര്‍ അഞ്ചേക്കറില്‍ കൃഷി ആരംഭിച്ചത്. ചൂരക്കുറ്റിയിലെ 1.5 ഏക്കറിലെ കൃഷിയുടെ വിളവെടുത്തു. ബാക്കി ഭാഗത്തെ കരിമ്ബ് നവംബറില്‍ വിളയും. തിരുവൻവണ്ടൂരില്‍ നിന്ന് എത്തിച്ച മാധുരിക്കും ജാവയ്ക്കും പുറമെ കണ്ണൂര്‍, തമിഴ്നാട്ടിലെ കമ്ബം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ള 5 ഇനങ്ങളിലായി 55500 മൂട് കരിമ്ബാണ് ഇവിടെയുള്ളത്. ഇൗ മേഖലയില്‍ 52 വര്‍ഷത്തിനു ശേഷമാണ് കരിമ്ബുകൃഷി പുനരാരംഭിച്ചത്. 1.5 ഏക്കര്‍ പാടത്തുനിന്ന് 25 ടണ്‍ കരിമ്ബ് ലഭിച്ചെന്നാണ് നിഗമനം.

ശര്‍ക്കര നിര്‍മ്മാണത്തിനുള്ള ചക്കും എൻജിനും തോണിയുമടക്കം സജ്ജീകരിച്ചിട്ടുണ്ട്. ശര്‍ക്കര നിര്‍മ്മിക്കുന്നതിന് തമിഴ്നാട്ടില്‍ നിന്ന് വിദഗ്ദ്ധ തൊഴിലാളികളെ എത്തിച്ചു. കരിമ്ബ് കൃഷിക്ക് ജില്ലാപഞ്ചായത്തും ഗ്രാമ പഞ്ചായത്തും 2 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. 10 ലക്ഷം രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംരംഭം വിജയമായതോടെ മേഖലയിലെ മറ്റ് കൃഷികള്‍ക്ക് അനുയോജ്യമല്ലാത്ത തരിശുകിടക്കുന്ന 100 ഏക്കറിലേക്ക്കരിമ്ബ് കൃഷി വ്യാപിപ്പിക്കാനാണ് ആലോചന.

പതിയനും ഉണ്ടശര്‍ക്കരയും

പതിയൻ, ഉണ്ടശര്‍ക്കര, ചുക്കുശര്‍ക്കര എന്നിവയാണ് പ്രാരംഭത്തില്‍ ഇവിടെ നിര്‍മ്മിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി സ്വാശ്രയ സംഘങ്ങള്‍ വഴി ഗ്രാമീണ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തവാരം ആദ്യം ഉല്‍പന്നങ്ങളുടെ വിതരണം തുടങ്ങാനാണ് നീക്കം. അടുത്ത വര്‍ഷം മുതല്‍ ശര്‍ക്കര നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്ത നേടാനുള്ള തീവ്രശ്രമത്തിലാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *