കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. 5,25000 രൂപ പിഴയും ഒടുക്കണം. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. കേസിൽ മോൻസൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. പോക്സോ ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
2019 മേയിലാണ് കേസിനാസ്പദമായ സംഭവം. മോൻസൻറെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു . മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ജീവനക്കാരി പരാതി നൽകിയത്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും പെൺകുട്ടി മൊഴി മാറ്റിയിരുന്നില്ല. ശക്തമായ തെളിവുകളും മോൻസനെതിരെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോൻസനെതിരെ പതിനൊന്നോളം കേസുകൾ നിലവിലുണ്ട്. ഇതിൽ കെ സുധാകരൻ രണ്ടാം പ്രതിയായ വഞ്ചനാ കേസും ഉൾപ്പെടുന്നു..
What do you feel about this post?
Like
Love
Happy
Haha
Sad

