ഇരവിപേരൂർ : വൈ.എം.സിഎ തിരുവല്ല സബ് – റീജൺ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് രഹിത ക്യാമ്പസ് പദ്ധതിക്ക് ഇമ്മാനുവൽ മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂളുകളിൽ പരിപൂർണ്ണമായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക, അതുവഴി വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ജോസഫ് ജോണി, വൈ.എം.സി.എ മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ബോൾ പേനാകൾ ബോക്സിൽ നിക്ഷേപിച്ച് ഫൗണ്ടൻ പേനകൾ കുട്ടികൾക്ക് വിതരണം ചെയ്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

