തിരുവല്ല: മേപ്രാലില് വയോധികന്റെ മൃതദേഹം റോഡില് കണ്ടെത്തി. കഴുത്തില് മുറിവേറ്റ നിലയിലാണ് മൃതദേഹം. മേപ്രാല് വളഞ്ചേരില് വീട്ടില് പത്രോസിനെ(70)യാണ് ഇന്ന് പുലര്ച്ചെ ആറരയോടെ കാരക്കല് മേപ്രാല് റോഡിലെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയില് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്സിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി നടത്തുന്ന പരിശോധനകള്ക്ക് ശേഷം മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റും.


