പത്തനംതിട്ട: അടൂർ സ്വദേശിയായ മാധ്യമപ്രവർത്തകൻ flipkart ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 10നാണ് തന്റെ കുട്ടികൾക്കായി ഫ്‌ലിപ്കാർട്ടിൽ കൂടി ഓണക്കോടി ഓർഡർ ചെയ്തത്. ഓഗസ്റ്റ് 17ന് കൊറിയർ ബോയ് എത്തി ഓ ടി പി നൽകിയതിനു ശേഷം പാഴ്‌സൽ നൽകുകയായിരുന്നു. ഡെലിവറി ബോയ് പോയതിനുശേഷം പാഴ്‌സൽ ഓപ്പൺ ചെയ്തപ്പോഴാണ് കുട്ടികളുടെ ഡ്രസ്സിന് പകരം ഒരു പുസ്തകവും അതോടൊപ്പം മൂന്ന് ഡ്രസ്സുകളുടെ ബില്ലും എത്തിയത്.
പുസ്തകത്തിന്റെ പേരിങ്ങനെ; Laurentiu Damir ന്റെ Price Action BreakDown എന്നാണ്. ഉടൻതന്നെ മാധ്യമപ്രവർത്തകൻ ഫ്‌ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. അപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി ഇങ്ങനെ, സാർ ക്ഷമിക്കണം സെല്ലറുടെ കയ്യിൽ നിന്നും പറ്റിപ്പോയ പിഴവാണ്, നിരവധി ഉപഭോക്താക്കൾക്ക് മാറി നൽകിയതായി ഇവർതന്നെ സമ്മതിക്കുകയും ചെയ്തു. ഓർഡർ ക്യാൻസൽ ചെയ്ത് തന്നാൽ റീഫണ്ട് ചെയ്യാമെന്ന് കസ്റ്റമർ കെയർ മറുപടി നൽകി. പക്ഷേ താങ്കളുടെ ഐഡി പ്രൂഫ് ഞങ്ങൾക്ക് അയച്ചു തന്നാൽ മാത്രമേ റീഫണ്ട് ചെയ്യാൻ പറ്റുകയുള്ളൂ എന്ന് കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകൻ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് തീരുമാനം flipkartൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുന്ന മിക്ക ആളുകൾക്കും ബുക്ക് ചെയ്ത സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല. റീഫണ്ട് തുകയും ലഭിക്കാറില്ലത്രെ! കൂടുതലും മലയാളികളെയാണ് ഇവർതട്ടിപ്പിനിരയാക്കുന്നതെന്നും പറയുന്നു.


