കുളനട – പുന്നക്കുന്ന് സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനം പന്തളം ബ്ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ പോൾ രാജന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ഡി.വൈ.എസ്. പി.നന്ദകുമാർ എസും ,ട്രസ്റ്റ് വാങ്ങിയ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ.ആർ.അജയകുമാറും നിർവഹിച്ചു. തുമ്പമൺ താഴം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റിന്റെ ചികിത്സ സഹാധനപദ്ധതിയുടെ ഉദ്ഘാടനം വി.പി.രാജേശ്വരൻ നായർ നിർവഹിച്ചു. ചടങ്ങിൽ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തുമ്പമൺ താഴം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രിമതി നിഷ നിർവഹിച്ചു. തുടർന്ന് റവറന്റ് ഫാദർ അറയ്ക്കൽ ജോർജ്ജ് സന്തോഷ്, ചാക്കോ മാത്യു ചിറയിൽ, അന്നമ്മ മാത്യു ചിറയിൽ, ബിന്ദു ആർ,സിബി നൈനാൻ മാത്യു, ശ്രീജാ സുരേഷ്, അഡ്വ. ഷാജി കുളനട,പി.റ്റി.സുരേഷ്, കുമാരി ആതിര,കെ.എ.ഗോപി എന്നിവർ ആശംസകൾ നേർന്നു. ശ്രീകുമാർ കാർത്തിക നിവാസ് നന്ദി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

