ബിലീവേഴ്‌സ് ചര്‍ച്ച് പരമാധ്യക്ഷന്റെ ശസ്ത്രകിയ കഴിഞ്ഞു: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം

Pathanamthitta World
Print Friendly, PDF & Email

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് കാമ്പസിന് സമീപമുള്ള റോഡില്‍ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്തനാസിയോസ് യോഹാന്‍ പ്രഥമനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാന്‍ കഴിഞ്ഞുവെന്നും സഭയുടെ പിആര്‍ഓ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.

തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് നാലു ദിവസം മുന്‍പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സഭയുടെ കാമ്പസിനുള്ളിലാണ് അദ്ദേഹം പതിവായി പ്രഭാത സവാരി നടത്തുന്നത്. ഇന്നലെ മാത്രം അദ്ദേഹം കാമ്പസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അമേരിക്കന്‍ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്. ഡാളസിലെ മെത്താഡ്‌സ് ആശുപത്രിയില്‍ ;്രപവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *