മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഹരിതസഭ ആറാട്ടുപ്പുഴ തരംഗം ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.
മാര്‍ച്ച് പതിനഞ്ച് മുതല്‍ പഞ്ചായത്ത്തലത്തില്‍ നടത്തിയ മാലിന്യ സംസ്‌കരണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജേഷ് അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണ ഉപാധികളുടെ എക്‌സിബിഷനും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്.കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ പന്തളം ബ്ലോക്ക് വെസ് പ്രസിഡന്റ് അശ്വതി വിനോജ് , ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, പഞ്ചായത്തംഗങ്ങളായ ജോസ് തോമസ്, പി.എം. ശിവന്‍, ബിജു വര്‍ണശാല, രേഖ പ്രദീപ്, ഷീജ പ്രമോദ്, സിന്ധു എബ്രഹാം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി ദിവാകരന്‍ , മറ്റ് സിഡിഎസ് അംഗങ്ങള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


