പത്തനംതിട്ട – പത്തനംതിട്ടയിൽ നിന്ന് കേന്ദ്ര റോഡ് പെർമിറ്റ് പ്രകാരം കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസിനെതിരെയും, ഉടമക്കെതിരെയും നടക്കുന്നത് ഭരണകൂടങ്ങളുടെ ക്രൂരമായ വേട്ടയാടലാണ്. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ചു ഒരു ബസ് ഉടമയെ തകർക്കാൻ ശ്രമിക്കുകയാണ്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ സർവ്വീസിനിറങ്ങി എന്നതാണ് ബേബി ഗിരീഷ് ചെയ്ത തെറ്റ് എന്നാണു പറയുന്നത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ് എംവിഡി. തമിഴ്‌നാട്ടിൽ ബസ് പിടിച്ചെടുക്കാൻ ഇടയാക്കിയത് കേരളത്തിൽ നിന്നുള്ള നിർദ്ദേശത്ത തുടർന്നാണെന്നാണ് ആരോപണം.
ഇന്നലെയാണ് പെർമിറ്റ് ലംഘിച്ചു എന്ന പേരിൽ തമിഴ്‌നാട്ടിലെ ഗാന്ധിപുരം ആർടിഒ റോബിൻ ബസ് കസ്റ്റഡിയിൽ എടുത്തത്. മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോൾ വാഹനം ഉള്ളത് . തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ എന്നാണറിയുന്നത് . അതുവരെ ബസ് ഓഫിസിൽ കിടക്കുമെന്നാണ് വിവരം.
പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. പിന്നീട് യാത്രക്കാരെ പാലക്കാട് വാളയാറിൽ എത്തിച്ചു അതിർത്തി കയറ്റി വിടുകയായിരുന്നു. അവിടെ നിന്ന് റോബിൻ ബസുടമ അറേഞ്ച് ചെയ്ത വേറൊരു ബസിലാണ് രാത്രി വൈകി എല്ലാവരും പത്തനംതിട്ടയിലെത്തിയത്. കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

