ചാലക്കുടി പോട്ട ആശ്രമത്തിനടുത്ത് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Kerala Thrissur
Print Friendly, PDF & Email

തൃശ്ശൂർ: ഇന്ന് പുലർച്ചെ ചാലക്കുടി പോട്ട ആശ്രമത്തിന് അടുത്ത് സിഗ്നലിൽ നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ വി ആർ. പുരം ഞാറക്കൽ സ്വദേശി അനീഷ് (40) മരണപ്പെട്ടു.. സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. അപകടത്തിൽ രാസവസ്തു കയറ്റി വന്ന ലോറി പൂർണമായും കത്തി നശിച്ചു. സ്കൂട്ടർ നിരക്കി ലോറി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *