പന്തളം – കേരളാ ജേർണലിസ്റ്റ് യൂണിയൻ പന്തളം മേഖലാ കമ്മിറ്റി യോഗം മാധ്യമപ്രവർത്തക ക്ഷേമസഹകരണ സംഘത്തിൽ വെച്ച് ചേർന്നു. മേഖലാ പ്രസിഡന്റ് കണ്ണൻ ചിത്രശാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ പരിപാടികളെ പറ്റി വിശദീകരിച്ചു. സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് പന്തളം ഷൈൻസ് ഹാളിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചു. ഓണകിറ്റ് വിതരണം, ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം എന്നിവ നടക്കും. ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ മേഖലയിൽ നിന്ന് 10 പേരെ തീരുമാനിച്ചു. മേഖല സെക്രട്ടറി വിഷ്ണുരാജ് യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ കമ്മിറ്റിയിൽ 13 അംഗങ്ങൾ പങ്കെടുത്തു.



