ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

Pathanamthitta
Print Friendly, PDF & Email

റാന്നി – എംഎല്‍എ ഫണ്ടില്‍ നിന്നും നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് ഒന്‍പതു ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷന്‍, വാളിപ്പാക്കല്‍ ജംഗ്ഷന്‍, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്‌കൂള്‍ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂര്‍ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകള്‍ ഉള്ളത്. ഇതില്‍ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം നിര്‍മാണം പൂര്‍ത്തിയായി.

പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനന്‍, കെ.ആര്‍. പ്രകാശ്, അനിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം കെ.കെ. സുരേന്ദ്രന്‍, ജോജോ കോവൂര്‍, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചു മേപ്പുറത്ത്, ബിനോയി കുര്യാക്കോസ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *