പന്തളം ടൗണിലെ ഓട നിര്‍മാണം: പരാതി പരിഹരിക്കും- ഡെപ്യൂട്ടി സ്പീക്കര്‍

Pathanamthitta
Print Friendly, PDF & Email

പന്തളം – മാവേലിക്കര റോഡില്‍ പന്തളം ടൗണ്‍ മുതല്‍ മുട്ടാര്‍ വരെയുള്ള പ്രദേശത്തെ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പരാതി പരിഹരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നിര്‍മാണം നടക്കുന്ന വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഡെപ്യുട്ടി സ്പീക്കര്‍ നാട്ടുകാരുടെ പരാതി നേരിട്ടു കേട്ടു. കെഎസ്ടിപിയാണ് റോഡ് നിര്‍മാണം നടത്തുന്നത്. റോഡ് ടാറിങ്ങ് പണി പൂര്‍ത്തിയായിരിക്കുകയാണ്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ടാറിംഗ്.

Leave a Reply

Your email address will not be published. Required fields are marked *