കോന്നി: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോന്നി നിയോജക മണ്ഡലത്തിൽ ഉദ്ഘാടന പരമ്പര നടത്തുവാനാണ് എംഎൽഎ ശ്രമിക്കുന്നതെന്ന് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു.കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാതെ ഉത്ഘാടനം നടത്തുകയാണ്. ആവശ്യമായ സേഫ്റ്റി ടാങ്ക് പണിതിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണിപൂർത്തിയാവാതെ ഉത്ഘാടനം ചെയ്യുന്നതും പ്രമാടം സ്റ്റേഡിയത്തിൽ ഓട നിർമ്മാണം പൂർത്തീകരിക്കാതെയുള്ള ഉദ്ഘാടനവും അപകട സാധ്യത വർധിപ്പിക്കുകയാണ്. കൂടൽ രാക്ഷസൻ പാറ ടൂറിസം പദ്ധതിയും കടലാസ്സിൽ ഒതുങ്ങുകയാണ്. എഴ് വർഷത്തോളം എം എൽ എ ആയിരിന്നിട്ട് ചെയ്യാത്ത പദ്ധതികൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പ്രഖ്യാപിക്കുകയും ഉത്ഘാടനങ്ങൾ നടത്തുകയും ചെയ്യുന്നത് കോന്നിയിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. എംഎൽഎയുടെ കപട വികസന പ്രഖ്യാപനങ്ങൾ തുറന്നു കാട്ടാൻ യുഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

