വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ് : വിജയികളെ പ്രഖ്യാപിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വായന ദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തിൽ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആർ. ഋതുനന്ദയും ഹൈസ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യു.പി വിഭാഗത്തിൽ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആർദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ജില്ലയിലെ യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.

ചിത്രം:
ആർ. ഋതുനന്ദ, ആർദ്രലക്ഷ്മി, ശ്രദ്ധ സന്തോഷ് (യു.പി വിഭാഗം)
ആല്യ ദീപു, ദേവനന്ദ, അഭിരാമി അഭിലാഷ് (ഹൈസ്‌കൂൾ വിഭാഗം)

Leave a Reply

Your email address will not be published. Required fields are marked *