പത്തനംതിട്ട ജില്ലയിൽ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 30 ന് നടക്കുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള മണ്ണാറക്കുളഞ്ഞി എം.എസ്.സി എൽ.പി.എസിന് മെയ് 29,30 തീയതികളിലും പഞ്ചായത്ത് നിയോജക മണ്ഡലപരിധിക്കുള്ളിൽ ( വാർഡ് അഞ്ച്) വരുന്ന മറ്റെല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് ദിവസമായ മേയ് 30 ന് പ്രാദേശിക അവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി.


