കരുണാകര വിശ്വസ്തർ ബിജെപിയിലേക്ക് ; ഇന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മഹേശ്വരൻ നായർ

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം ; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ ബിജെപിയിലേക്ക് ചേരുന്ന പ്രമുഖരുടെ പട്ടിക വലുതാകുന്നു. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരൻ നായരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.

പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരൻ നായരുടെ കൂടുമാറ്റം. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയിൽ ചേരുന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *