എക്സ്ചേഞ്ച് ബൈക്ക്  മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email
പത്തനംതിട്ട : എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ.  എറണാകുളം നെല്ലാട് സ്വദേശി ജോവി ജോർജ് ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത് . കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.  ഏഴംകുളം സ്വദേശി ദീപുവിന്റെ ബൈക്ക് മറിച്ചുവിറ്റ പരാതിപ്രകാരമെടുത്ത കേസിൽ അന്വേഷണത്തെതുടർന്ന്  പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ് ഐ ജ്യോതി സുധാകർ, എസ് സി പി ഓ രാജീവ് കൃഷ്ണൻ, സി പി ഓമാരായ  വിമൽ , സന്തോഷ്, ഷെഫീക്ക് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. വേറെ എട്ടോളം ബൈക്കുകൾ ഇയാൾ ഷോറൂമിൽ നിന്നും ഇത്തരത്തിൽ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതു സംബന്ധിച്ച്  പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *