പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

*കടപ്ര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (25)
കടപ്ര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ (ഫെബ്രുവരി 25) രാവിലെ 10.30 ന് റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജൻ നിർവഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പിയാണ് വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, നിർമ്മിതികേന്ദ്രം റീജിയണൽ എഞ്ചിനീയർ എ.കെ. ഗീതമ്മാൾ തദ്ദേശസ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

*കയർ ഭൂവസ്ത്ര സെമിനാർ നാളെ (25)
കയർ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കുന്ന കയർ ഭൂവസ്ത്ര ജില്ലാതല സെമിനാർ അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ നാളെ (ഫെബ്രുവരി 25) രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ അധ്യക്ഷയാകും.

*എസ് സി മൈക്രോപ്ലാൻ പ്രകാശനം നാളെ (25)
ജില്ലാ പഞ്ചായത്ത് തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ് സി മൈക്രോപ്ലാൻ പ്രകാശനം നാളെ (ഫെബ്രുവരി 25) ഉച്ചയ്ക്ക് രണ്ടിന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പദ്ധതിരേഖ കൈമാറും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

*ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ അവധിക്കാല ക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല പഠനക്ലാസ് ‘നിറച്ചാർത്ത്-2025’ ലേക്ക് അപേക്ഷിക്കാം. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമൺനിർമാണം, കുരുത്തോല നിർമാണം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ക്ലാസുകളുണ്ടാകും.
ഏപ്രിൽ ഏഴ് മുതൽ മേയ് 20 വരെ രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ ക്ലാസ്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗങ്ങളായി ക്രമീകരിക്കും. പ്രവേശന ഫീസ്: ജൂനിയർ – 3000, സീനിയർ – 4000 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രവേശനം. വാസ്തുവിദ്യാ ഗുരുകുലം ആറന്മുള ഓഫീസുമായോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യാം. ഫോൺ: 9188089740, 9605458857, 0468-2319740.

*ടെൻഡർ
റാന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 107 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂൾ കിറ്റിനായി ടെൻഡർ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 27. ഫോൺ: 9446220488.

*ടെൻഡർ
പറക്കോട് അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികൾക്ക് 2024/25 സാമ്പത്തിക വർഷത്തെ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. ഫോൺ: 0473 4216444.

*റദ്ദായ തൊഴിൽ രജിസ്ട്രേഷൻ പുതുക്കാം
1995 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാതെ റദ്ദായ തൊഴിൽ രജിസ്ട്രേഷൻ, സീനിയോറിറ്റി നഷ്ടമാകാതെ 2025 ഏപ്രിൽ 30വരെ പുതുക്കി പുനസ്ഥാപിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2961104.

*സെൽഫി എടുത്ത് സമ്മാനം നേടാം
ജില്ലാ മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന അർബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പൊതുജനത്തിന് സമ്മാനം നേടാൻ അവസരം. ജീവിതപങ്കാളി, അമ്മ, സഹോദരി, സഹപ്രവർത്തക, ബന്ധു എന്നിവരെ പരിശോധനയ്ക്ക് ഹാജരാക്കി അവർക്കൊപ്പം സെൽഫി എടുത്ത് ആകർഷകമായ അടിക്കുറിപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസ് പത്തനംതിട്ടയുടെ 99 46 10 4425, 8075509728 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ ardrampathanamthitta@gmail.com, massmediapathanamthitta@gmail.com എന്നീ മെയിൽ ഐഡിയിലേക്ക് അയയ്ക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും വേണം. മികച്ച മൂന്ന് ചിത്രങ്ങൾക്ക് സമ്മാനം നൽകുമെന്നു ഡിഎംഒ അറിയിച്ചു. ‘ആരോഗ്യം ആനന്ദം,അകറ്റാം അർബുദം’ ക്യാൻസർ ക്യാമ്പയിൻ വഴി 30 വയസ്സിനു മുകളിൽ ഉള്ള എല്ലാ സ്ത്രീകളെയും സ്തന പരിശോധനയ്ക്കും ഗർഭാശയഗള ക്യാൻസർ നിർണയത്തിനുള്ള പാപ് സ്മിയർ പരിശോധനക്കും വിധേയരാക്കും. ഇത് പൂർണ വിജയമാക്കുന്നതിനാണ് മത്സരം.

*ജില്ലാ ആസൂത്രണസമിതി യോഗം മൂന്നിന്
ജില്ലാ ആസൂത്രണസമിതി യോഗം മാർച്ച് മൂന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

Leave a Reply

Your email address will not be published. Required fields are marked *