പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മാനന്തവാടിക്ക് പുതിയ സൂപ്പർഫാസ്റ്റ് സർവീസിന് വ്യാഴാഴ്ച തുടക്കം. രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ, വൈറ്റില, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, തൊട്ടിൽപ്പാലം വൈകിട്ട് ആറിന് മാനന്തവാടിയിൽ എത്തും.
അവിടെ നിന്ന് പിറ്റേന്ന് രാവിലെ ഏഴിന് പുറപ്പെട്ട് വൈകിട്ട് 6.35 ന് പത്തനംതിട്ടയിൽ എത്തും. ഡിപ്പോയിൽ നിന്ന് മാനന്തവാടിക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്. നിലവിൽ വൈകിട്ട് ഒരു സർവീസുണ്ട്. നാളെ തുടങ്ങുന്ന സർവീസ് ക്ഷേത്രനഗരികളിലൂടെയാണ് കടന്നു പോകുന്നത്. നാളെ രാവിലെ 6.30ന് മന്ത്രി വീണാ ജോർജ് പുതിയ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇതിന് പുറമേ വെള്ളനാട് ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന കട്ടപ്പന സർവീസും നാളെ മുതൽ പത്തനംതിട്ട വഴി കടന്നു പോകും. ഉച്ച കഴിഞ്ഞ് രണ്ടിന് വെള്ളനാട് നിന്ന് തുടങ്ങി നെടുമങ്ങാട്, പാലോട്, പുനലൂർ, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, വാഗമൺ വഴി രാത്രി 10.25 ന് കട്ടപ്പനയെത്തും. അവിടെ നിന്ന് പിറ്റേന്ന് പുലർച്ചെ 4.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് വെള്ളനാട് എത്തും വിധമാണ് ഈ സൂപ്പർഫാസ്റ്റ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
What do you feel about this post?
Like
Love
Happy
Haha
Sad

