അയിരൂർ കഥകളി ഗ്രാമം – സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അയിരൂർ കഥകളി ഗ്രാമത്തിൽ ആരംഭിച്ച കഥകളി ശില്പ നിർമ്മാണ സ്വയം സഹായ സംഘത്തിൽ നിർമ്മിച്ച കഥകളി ശില്പത്തിന്റെ ആദ്യ വില്പന ജില്ലാ കഥകളി ക്ലബ്ബ് പ്രസിഡൻറ് പ്രസാദ് കൈലാത്തിൽ നിന്നും സംഘം രക്ഷാധികാരിയും ആറന്മുള വാസ്തു വിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ബോർഡംഗവുമായ ശ്രീജാ വിമൽ ഏറ്റുവാങ്ങി.vഒരടി മുതൽ ഒരാൾ പൊക്കം വരെയുള്ള കഥകളി ശില്പങ്ങളാണ് കേന്ദ്രത്തിൽ നിർമ്മിക്കുന്നത്.
ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ്, വൈസ് പ്രസിഡൻറ് എം.അയ്യപ്പൻ കുട്ടി, ജോ.സെക്രട്ടറി എം.ആർ.വേണു, രക്ഷാധികാരി പി.പി.രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

