കെ എം മാണി രാഷ്ട്രീയത്തിലെ അനുകരണീയ മാതൃക ; അഡ്വ കെ യു ജനീഷ്കുമാർ എം എൽ എ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : കെഎം മാണി കേരള രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകിയ വ്യക്തിത്വം ആണെന്ന് കെ യു ജിനേഷ് കുമാർ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെഎം മാണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുഃഖിതർക്കും അശണർക്കും വേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച മാണിസാർ, രാഷ്ട്രീയത്തിലെ അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് ക്യാപ്റ്റൻ സി വി വർഗീസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സന്തോഷ് കുമാർ വി കെ, ചെറിയാൻ കോശി, സുമ റജി,സജിമോൻ കെ പി, രാജീസ് കൊട്ടാരം, അനീഷ് കുമാർ വി കെ, ബിജുമോൻ കെ ജെ, ജയിംസ് തോമസ്, ജോയി കുറ്റിയിൽ, സാംകുട്ടി പി എസ്,സണ്ണി ജോർജ്, മാത്യു സി ജോർജ്, റെജി തോമസ്, ജോൺസൺ മൈലപ്ര, രതീഷ് കുമാർ കെ വി,ബാബു കാവടശ്ശേരിൽ,അനിയൻ പത്തിയത്ത് എന്നിവർ പ്രസംഗിച്ചു.മുൻകാല നേതാക്കളായ സാമൂവേൽ മണ്ണിൽ, സുബി സക്കറിയ, ഗ്രേസി കുട്ടി മുരുപ്പേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *