Konni – ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബ് ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വീട്ടിൽ ഒരു വേപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു. എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ടാഗോർ ഗ്രാമത്തിലെ എല്ലാ ഭവനങ്ങളിലേക്കും വേപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം പ്രീയപ്പെട്ട ശ്രീ. റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം പ്രീയങ്കരിയായ ശ്രീമതി ലതിക കുമാരി, പ്രശസ്ത പിന്നണി ഗായിക പ്രീയ സഹോദരി ശ്രീമതി പാർവ്വതി ജഗീഷ്, ക്ലബ്ബിന്റെ വേദികളിലൂടെ കലയുടെ വാതായനം തുറന്ന് പറന്ന് അനുകരണ കലയുടെ വലിയ ലോകത്തിലെത്തി നാടിന് അഭിമാനമായി മാറിയ പ്രീയ അനുജൻ ശ്രീ. അൻസു കോന്നി, ക്ലബ്ബ് ചെയർമാൻ പ്രീയപ്പെട്ട ശ്രീ. ശ്യാം എസ് കോന്നി, കൺവീനർ പ്രീയ സഹോദരൻ ശ്രീ.എ.എസ് ഷിജു, സെക്രട്ടറി പ്രീയങ്കരൻ ശ്രീ പ്രദീപ് കുമാർ, ട്രഷറർ അനുജത്തി കുമാരി രേഷ്മ രവി ഉൾപ്പെടെ ക്ലബ്ബിന്റെ പ്രീയപ്പെട്ട ഭാരവാഹികളായ ശ്രീ. ജിഷ്ണു പ്രകാശ്, ശ്രീ.ബിജു പി.ജി, ശ്രീ.വി.എസ് മനോജ്, ശ്രീ. അഭിലാഷ് കോന്നി,ശ്രീ.രാജീവ്, ശ്രീ ദാസ് പുതുമംഗലത്ത്, ശ്രീ. വിഹ്‌നേഷ്, ശ്രീ.ധനേഷ് കുമാർ, ശ്രീമതി ചിത്രാ രാമചന്ദ്രൻ, ശ്രീ.രതീഷ് കണിയാംപറമ്പിൽ, ശ്രീ. വിവേക് , പ്രവീൺ പ്ലാവിളയിൽ എന്നിവർ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി .
[📸 : ശ്രീ.മനോജ് റോയൽ ]


