ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസനോത്സവം 2023 പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജോണ്‍സണ്‍ വിളവിനാല്‍ പറയനാലി കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഉദ്ഘാടനം ചെയ്തു. വേനല്‍ അവധിക്കാലം വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിധത്തില്‍ പട്ടികജാതി ഗ്രാമങ്ങളിലും പട്ടികവര്‍ഗ്ഗ ഊരങ്ങളിലും വികസനോത്സവം 2023 സംഘടിപ്പിക്കണമെന്ന പട്ടികജാതി വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ആണ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസനോത്സവം സംഘടിപ്പിച്ചത്. ഗ്രാമങ്ങളും ഊരുകളും ലഹരി മുക്തമാക്കുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ സംഘടിപ്പിക്കുന്നത്. വികസനോത്സവത്തില്‍ കുട്ടികള്‍ക്കായി പാഠ്യ – പാഠ്യേതര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങള്‍ നടന്നു. മികവു തെളിയിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് സി പ്രമോട്ടര്‍ എം രാഹുല്‍,ബ്ലോക്ക് അക്രഡിറ്റിംഗ് എന്‍ജിനീയര്‍ ആര്‍ ആര്യ, തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

