ഷാർജയിൽ കാർ ട്രെയിലറിന് പിന്നിലിടിച്ചു മലയാളി മരിച്ചു

World

ഷാർജ: ദൈദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മാവേലിക്കര കല്ലുമല സ്വദേശി ജോൺ പി നൈനാൻ (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴി ജോൺ ഓടിച്ചിരുന്ന കാർ ട്രെയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. 15 വർഷമായി പ്രവാസിയാണ് ജോൺ പി നൈനാൻ. അജ്മാനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

ദൈദിൽ സർക്കാർ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സ് ആയ ബിജി ആണ് ഭാര്യ. മക്കൾ: ജസ്ന (വെല്ലൂർ മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിനി), ജെറിൻ (ദൈദ് സ്‌കൂൾ വിദ്യാർഥി). പരേതനായ പി.വി.നൈനാന്റെയും രാജിയുടേയും മകനാണ്. സഹോദരങ്ങൾ: വർഗീസ് പി നൈനാൻ (ഷാർജ), തോമസ് പി നൈനാൻ (കുവൈത്ത്). ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിലെ അംഗമാണ്. സംസ്‌കാരം നാട്ടിൽ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *