അഭിമാന നിമിഷം… #അവൾ ഒരു പത്തനംതിട്ടക്കാരിയായ മലയാളിയാണ്.. 🌹🌹🙏🙏

India Kerala Pathanamthitta Politics Special TECH

ന്യൂഡൽഹി – കഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിൽ ഉത്തർ പ്രദേശിന്റെ പ്രതിനിധിയായി പോയി സംസാരിച്ചത് മലയാളി വിദ്യാർത്ഥിനിയായ #feona annie shaji യാണ്.. കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയും, ലോകസഭ സെക്രട്ടറിയേറ്റിനു കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഫോർ ഡെമോക്രസിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിലാണ് യു പി യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു യുപിയുടെ ഏക പ്രതിനിധിയായി ഫിയോന പാർലിമെന്റിൽ പ്രസംഗിച്ചത്. ബാബാ സാഹിബ് ഭീം റാവു അംബേദ്‌കർ യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ ബിഎ ഹോണേഴ്‌സ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫിയോന .

ലക്നൗവിൽ വൃന്ദാവൻ യോജനയിൽ താമസിക്കുന്ന കോന്നി മണ്ണിൽ കോയിക്കൽ വീട്ടിലെ ഷാജി ജോൺ ചേട്ടന്റെ മോളാണ് ഈ മിടുക്കി #feona . വൃന്ദാവൻ യോജനയിലെ അവരുടെ വീട്ടിൽ സ്വന്തമായി ഒരു കൃഷി തോട്ടം തന്നെ ഷാജിയാശാൻ എന്ന കോന്നിക്കാരൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട് .കപ്പ , ചേന , പയർ , ചിക്കു , കരിയാപ്പ് , പയർ , ക്യാരറ്റ് , സ്ട്രോബറി , അങ്ങനെ വലിയൊരു കൃഷിത്തോട്ടം ഉത്തർപ്രദേശിലെ വീട്ടിൽ നട്ട് പിടിപ്പിച്ചിട്ടുണ്ട് ഷാജി ബ്രോ.. ഫിയോനയുടെ ‘അമ്മ ഷീന ജോർജ്ജ് , സഹോദരി ഫെൻസിയ സാറാ ഷാജി …. എല്ലാ ആശംസകളും നേരുന്നു 💐
ഫിയോനയുടെ പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്ക് ഇതാണ്
https://youtu.be/m9ej1gZHK0Y

 

ടീം പത്തനംതിട്ടക്ക് വേണ്ടി,
ലക്നൗവിൽ നിന്ന് അജീഷ് കെ മണിക്കൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *