കോഴഞ്ചേരി – കോയിപ്രം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ (കോയിപ്രം) 134-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുവാൻ ഇരുപത് ലക്ഷം രൂപ അനുവദിച്ച ബഹുമാനപ്പെട്ട രാജ്യസഭാ എം.പി പത്മശ്രീ പി.ടി ഉഷ അവർകളെ നേരിൽ കണ്ട് കോയിപ്രം നിവാസികൾ നന്ദി അറിയിച്ചു. സ്നേഹോപഹാരമായി ആറൻമുള കണ്ണാടിയും സമ്മാനിച്ചു. ഈ തുക അനുവദിച്ച് കിട്ടുന്നതിന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് എം.പി യുടെ സ്റ്റാഫ് നവനീത് സാർ ആയിരുന്നു. ബി.ജെ.പി യുടെ ഭാഗത്ത് നിന്നും മണ്ഡലം പ്രസിഡൻ്റ് ഞങ്ങൾക്കൊപ്പം ജില്ലാ പ്രസിഡൻ്റ് വി.എ സൂരജ് ജിയെ കാണുകയും അതിന് വേണ്ട കത്ത് അദ്ദേഹം നൽകുകയും ചെയ്തു. തുടർന്ന് അന്നത്തെ സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ ജിയെ കണ്ട് അദ്ദേഹത്തിൻ്റെ പിന്തുണയും നേടി. കൂട്ടായ പരിശ്രമത്തിലൂടെ കെട്ടിടത്തിന് തുക നേടിയെടുക്കാൻ കഴിഞ്ഞു.
ഒന്നാംഭാഗം
2021 ലാണ് സ്ഥലം മേടിക്കാൻ ശ്രമം തുടങ്ങിയത് , നാല് ലക്ഷം രൂപ പലിശ രഹിത വായ്പയായി ചില സുമനസ്സുകൾ നൽകിയപ്പോൾ സ്ഥലം വാങ്ങുവാൻ സാധിച്ചു. പിന്നീട് ഈ തുക തിരിച്ചു കൊടുക്കുവാൻ മെമ്പറുടെ അഭ്യത്ഥന മാനിച്ച് 2021 ൽ തന്നെ പ്രവാസികളെ നേരിൽ കണ്ട് അവരുടെ സംഭാവന സ്വീകരിച്ചു. ഭൂരിഭാഗം തുകയും പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയിൽ നേടിയെടുക്കാൻ സാധിച്ചു. ഇതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച വാർഡ് മെമ്പർക്കും , അങ്കണവാടി കമ്മറ്റിക്കും, പ്രവാസികൾക്കും , നാട്ടുകാർക്കും , ബി.ജെ.പി നേതൃത്വത്തിനും , എം.പി ക്കും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു . ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഇന്ന് വരെയും സഹകരിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
@ രഘുവരൻ കോയിപ്രം
What do you feel about this post?
Like
Love
Happy
Haha
Sad

