എടത്വ സബ് ട്രഷറി കെട്ടിട നിർമ്മാണത്തിൻ്റെ അനിശ്ചിതത്വം നീങ്ങുന്നു ; സഹായ വാഗ്ദാനവുമായി എം.എൽ.എ .

Lifestyle

എടത്വ: എടത്വയിൽ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ട്രഷറി നിർമ്മാണം ആരംഭിച്ചിട്ടില്ല. എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തിയെങ്കിൽ മാത്രമെ സബ് ട്രഷറി കെട്ടിട നിർമ്മാണം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിക്കുമെന്ന് ഉറപ്പു നല്കുകയായിരുന്നു. എടത്വാ വികസന സമിതിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുവാൻ എത്തിയപ്പോൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ നിവേദനം നല്കിയിരുന്നു. സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരികളായ അഡ്വ.പി.കെ സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ ടി.എൻ ഗോപകുമാർ തട്ടയ്ങ്ങാട്ട്, വൈസ് പ്രസിഡൻ്റ്മാരായ അഡ്വ. ഐസക്ക് രാജു, പി.ഡി.രമേശ് കുമാർ, സെക്രട്ടറിമാരായ മിനു തോമസ്, അജി കോശി , എ.ജെ കുഞ്ഞുമോൻ എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് കളങ്ങര, എം.ജെ ജോർജ് ,ജോജി സാമുവേൽ എന്നിവർ പ്രസംഗിച്ചു. 1982 മുതൽ വാടക കെട്ടിടത്തിലെ മൂന്നാം നിലയിലാണ് നിലവിൽ സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഏകദേശം ആയിരത്തിലധികം പെൻഷൻകാർ നിലവിൽ ഉണ്ട്. നാല്തിലധികം പടികൾ കയറി വേണം മുകളിലെത്താൻ. എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തുകയും മൂന്ന് വർഷം മുമ്പ് പ്രതീകാത്മകമായി ‘സബ്ട്രഷറി ‘ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *