ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

Food

ഭാരതീയ ചികിത്സാവകുപ്പിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങളിലെ ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിൽ പ്രതിദിനം 1455 രൂപ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിഎഎംഎസ് യോഗ്യതയും, റ്റിസി മെഡിക്കൽ കൗൺസിൽ/കേരളസ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് രജിസ്ട്രേഷൻ ഉളളവരും, 50 വയസിൽ താഴെപ്രായമുളളവരും ആയിരിക്കണം.
അപേക്ഷകർ ബയോഡേറ്റ, എസ്എസ്എൽസി, ബിഎഎംഎസ്, റ്റിസി മെഡിക്കൽ കൗൺസിൽ/കേരളസ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും, കോൺടാക്റ്റ് ടെലിഫോൺ നമ്പർ, ഇ-മെയിൽ ഐഡി സഹിതം dmoismpta2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് മുമ്പായി മെയിൽ ചെയ്യണം. യാതൊരുകാരണവശാലും അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിയ്ക്കുന്നതുമല്ല. ഇന്റർവ്യൂ തീയതി ഉദ്യോഗാർഥികളെ പിന്നീട് ഫോൺ മുഖേനയോ, ഇ-മെയിൽ മുഖേനയോ ഈ ഓഫീസിൽ നിന്നും അറിയിക്കും. ഫോൺ : 8330875203.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *