കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജൂൺ 21 ആം തീയതി വെള്ളിയാഴ്ച രാവിലെ 6:30 ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിക്കും.

സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. പതജ്‌ഞലി യോഗയിൽ നിന്നും ഹഠയോഗയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് . മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്.
പതജ്‌ഞലി യോഗയും ഹഠയോഗയുമൊക്കെ ശരീരത്തിന്റെയും മനസ്സിന്റയും വികാസത്തിനാണ് കൂടുതലായി ഊന്നൽ നൽകുന്നതെങ്കിൽ ‘ബൗദ്ധിക് യോഗ’ പൂർണ്ണമായും ധിഷണ യ്ക്കും മനനത്തിനും ഏകാഗ്രതയ്ക്കും ഉദ്ദീപനം നൽകി സൂപ്പർ ബ്രയിൻ പവറിനും ഫോട്ടോഗ്രാഫിക് മെമ്മറി പവറിനും സർഗാത്മക വികാസത്തിനുമാണ് ഊന്നൽ നൽകുന്നത്.


