ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി–രക്ഷാബന്ധൻ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഓഗസ്റ്റ് 29ന് Thornton Heath-ലെ West Thornton Community Centre-ൽ വൈകുന്നേരം 6 മണി മുതൽ നടന്ന പരിപാടിയിൽ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികൾ അരങ്ങേറി.
GSS Team അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധൻ ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് അന്നദാനവും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്റെ മഹത്വവും ഉയർത്തിപ്പിടിച്ച ആഘോഷത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഭക്തിയുടെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി മാറി.


What do you feel about this post?
Like
Love
Happy
Haha
Sad

