അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ പരിപാടി ജൂൺ 13ന്

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ അബുദാബി IIC ഹാളിൽ നടക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും […]

Continue Reading

കുമാരി. ദുർഗ അജിത്തിന്റെ “അരങ്ങേറ്റം 2026” ബഹ്റൈനിൽ

ബഹ്‌റൈൻ – പ്രവാസിയായ അജിത് മണക്കാല, രമ്യ അജിത് ദമ്പതികളുടെ മകൾ കുമാരി. ദുർഗ അജിത്തിന്റെ കലയോടുള്ള ആഗ്രഹത്തിന്റെ ഭാഗമായി കുടുംബത്തിന്റെ പ്രോത്സാഹനത്തോടെ ആരംഭിച്ച ഭരതനാട്യം, മോഹിനിയാട്ടം നൃത്ത പഠനത്തിന്റെ അരങ്ങേറ്റം ഈ വരുന്ന 12 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബിൽ വച്ച് നടക്കുന്നു.. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ ആയ ശ്രീമതി. ശുഭ അജിത്തിന്റെ പരിശീലനത്തിൽ നൃത്താഞ്ജലി ബഹ്‌റൈനിൽ നിന്ന് ആണ് ദുർഗ്ഗ ഉൾപ്പെടെ 8 ഓളം കുട്ടികളുടെ വളരെ നാളത്തെ […]

Continue Reading

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ SMCA കുവൈറ്റിന് പുതിയ സാരഥികൾ

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് (SMCA) യുടെ 31-ാമത് ഭരണസമിതിയുടെ പ്രസിഡന്റായി ശ്രീ. സുനിൽ തോമസ് തൊടുകയിലും, ജനറൽ സെക്രട്ടറിയായി ശ്രീ. ടോമി സിറിയക് കണിച്ചുകാട്ടിലും, ട്രഷററായി ശ്രീ. ജോസ് മത്തായി പൊക്കാലിപടവിലിലും തിരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ നേതൃത്വത്തിലുള്ള 35 അംഗ ഭരണസമിതി, ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ. ജോർജ് ജോസഫ് വാക്യത്തിനാലിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുയോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. കേന്ദ്ര, ഏരിയ, സോണൽ തലങ്ങളിലുള്ള […]

Continue Reading

പാകിസ്താനെതിരെ യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ ; ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഘടകമാണെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.

ന്യൂയോർക്ക്/ന്യൂഡൽഹി: സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഐക്യരാഷ്ട്രസഭയെ (UN) നിരന്തരം ദുരുപയോഗം ചെയ്യുന്ന പാകിസ്താന്റെ നയതന്ത്ര നാടകങ്ങൾക്ക് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ശക്തമായ മറുപടി. ജമ്മു കശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച പാകിസ്താന്റെ നീക്കത്തെ ഇന്ത്യ കടുത്ത ഭാഷയിലാണ് പ്രതിരോധിച്ചത്. ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഘടകമാണെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന നിർണായക പ്ലീനറി യോഗത്തിലാണ് ഇരു രാജ്യങ്ങളും […]

Continue Reading

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഡേവ് ഫിജിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി !!

അറ്റ്ലാന്റ: വിവാഹ ദിനത്തിൽ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഹെലികോപ്റ്റർ ദുരന്തത്തിലൂടെ നിത്യതയിൽ ചേർക്കപ്പെട്ട ഡേവ് ഫിജിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദേശികളും മലയാളികളും ഉൾപ്പെടെ ആയിര കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സമയം ജൂൺ 6ന് വൈകിട്ട് 9 മുതൽ 11.50 വരെ പ്രയിസ് കമ്മ്യൂണിറ്റി ചർച്ചിൽ സംസ്ക്കാര ശുശ്രൂഷകൾ നടന്നു. ജിസിനി ദുഖം താങ്ങാനാകാതെ നിലവിളിച്ചതോടെ ചടങ്ങിൽ എത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ തുള്ളികൾ നിമിത്തം എല്ലാവരുടെയും കാഴ്ച അല്പ […]

Continue Reading

ലണ്ടനിൽ വൈശാഖ മാസാചരണം ഭക്തി സാന്ദ്രമായി.

യുകെ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി വൈശാഖ മാസാചരണം ഭക്തി സാന്ദ്രമായി കൊണ്ടാടി. 2026 മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈശാഖ ദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണൻ പരമേശ്വരൻ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. […]

Continue Reading

വിവാഹദിനത്തിൽ അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് കൂടിയായിരുന്ന വരന് ദാരുണാന്ത്യം ; തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു

എടത്വ: വിവാഹ ദിനത്തിൽ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അറ്റ്ലാന്റയിൽ ഹെലികോപ്റ്റർ ദുരന്തം. തലവടി സ്വദേശി വധു അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷിച്ചു തീരുംമുൻപേ, ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഡെൽറ്റ എയർലൈൻസ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ , ഷീല […]

Continue Reading

പൗലോസ് തിരുമേനിക്ക് അഭിനന്ദനങ്ങൾ.

ന്യൂയോർക്ക് – മാൻഹട്ടനിലെ ന്യൂയോർക്ക് ജനറൽ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടർ ഓഫ് ഡിവിനിറ്റി (ഹോണറിസ് കോസ) ബിരുദം നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട പൗലോസ് തിരുമേനിക്ക് അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ മാർത്തോമ്മ വിശ്വാസ സമൂഹത്തിന് ഇന്ന് സന്തോഷകരമായ ദിവസമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ എട്ട് ഔദ്യോഗിക എപ്പിസ്കോപ്പൽ സെമിനാരികളിൽ ഒന്നാണ് ജനറൽ തിയോളജിക്കൽ സെമിനാരി. 1822 മുതൽ, ജനറൽ തിയോളജിക്കൽ സെമിനാരി 7,000- ത്തിലധികം പുരുഷന്മാർക്കും സ്ത്രീകൾക്കും ബിരുദം നൽകിയിട്ടുണ്ട്. ഈ രൂപതയിലെ മാർത്തോമ്മ സഭയിലെ അഞ്ചിലധികം […]

Continue Reading

ഡബ്ലിനിലെ സമാധാന കമ്മിഷണറായി കോഴഞ്ചേരി സ്വദേശിനി അന്നമ്മ ജോണിനെ നിയമിച്ചു

ഡബ്ലിൻ(അയർലൻഡ്): പത്തനംതിട്ട കീഴുകര സ്വദേശിനിയെ ഡബ്ലിനിലെ സമാധാന കമ്മിഷണറായി നിയമിച്ചു. മാർത്തോമ്മാ സഭ സെക്രട്ടറിയായ അന്നമ്മ ജോണിനെയാണ് പീസ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. കോഴഞ്ചേരി കീഴുകര കുപ്പക്കൽ മേപ്പുറത്ത് വീട്ടിൽ എ.കെ. സാമുവലിന്റെ മകളാണ് അന്നമ്മ. ഭർത്താവ് ജോൺ തോമസി(സണ്ണി)നൊപ്പം 25 വർഷമായി അന്നമ്മ ജോൺ ഡബ്ലിനിൽ സ്ഥിരതാമസമാണ്. അയർലണ്ട് നീതിന്യായ മന്ത്രി നടത്തുന്ന ഹോണററി നിയമനമാണ് പീസ് കമ്മിഷണറുടേത്. രേഖകളിൽ ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കാനും നിയമപരമായ പ്രഖ്യാപനങ്ങൾ എടുക്കാനും സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാനും പീസ് കമ്മിഷണർമാർക്ക് അധികാരമുണ്ട്. […]

Continue Reading

“ഹുബ്ബുൽ എമറാത്ത്” ഈദ് അൽ അദ്ഹാ ആഘോഷം മേയ് 27 ന് അബുദാബിയിൽ.

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐഐസി) സംഘടിപ്പിക്കുന്ന “ഹുബ്ബുൽ എമറാത്ത് – ഈദ് അൽ അദ്ഹാ സാംസ്കാരിക പരിപാടി” മേയ് 27 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്റെ ഗാനവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ എന്നിവരുള്‍പ്പെടെ നിരവധി കലാകാരൻമാരും പരിപാടിയിൽ പങ്കെടുക്കും. സംഗീതവും കലാപരിപാടികളും നിറഞ്ഞ ഒരു മനോഹര സായാഹ്നമായിരിക്കും […]

Continue Reading