‘ഹാർട്ട്ബീറ്റ്സ് ‘ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത സായാഹ്നം ജനുവരി 18ന് മഞ്ഞാടിയിൽ.

തിരുവല്ല: ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സ് ‘ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീത സായാഹ്നം ജനുവരി 18ന് തിരുവല്ലയിൽ സംഘടിപ്പിക്കുന്നു. മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5ന് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ” ഹാർട്ട്ബീറ്റ്സ് ” എന്നത് ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത ടീമിന്റെ പേരാണ്.സുവിശേഷവൽക്കരണത്തിനും ശിഷ്യത്വത്തിനും സംഗീതം ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യൻ സംഘടനയാണിത്. കാമ്പസ് ക്രൂസേഡ് ഫോർ […]

Continue Reading

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ ‘ഗാനാഞ്ജലി’

സന്നിധാനം – മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആത്മീയ നിർവൃതി നൽകിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച ‘ഗാനാഞ്ജലി’ ശ്രദ്ധേയമായി. തീർത്ഥാടകരുടെ മനസ്സിൽ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് ഫയർഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയത്. വിവിധ ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയിൽ കാഴചവച്ച കലാവിരുന്ന്, ശബരിമല ദർശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു. സന്നിധാനം ഫയർ ആൻഡ് റെസ്‌ക്യൂ […]

Continue Reading

“സ്വർഗീയ നാഥൻ ഭൂജാതനായി..സ്വർഗം തുറന്ന് ഭൂജാതനായി.. അടിപൊളി കരോൾ ഗാനം

ബഹ്‌റൈനിൽ ആതുര സേവന രംഗത്തു പ്രവർത്തിക്കുന്ന, പൊതു പ്രവർത്തകൻ കൂടി ആയ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന “സ്വർഗീയ നാഥൻ ഭൂജാതനായി..സ്വർഗം തുറന്ന് ഭൂജാതനായി.. എന്ന് തുടങ്ങുന്ന ഒരു അടിപൊളി കരോൾ ഗാനം 2025 ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ആയ arike-achayansworld എന്ന ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്, എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം എന്ന് ബോബിയും, ഇതിന്റെ അണിയറ പ്രവർത്തകരും ആവശ്യപ്പെടുന്നു, ഈ കരോൾ ഗാനം പാടി നിങ്ങളിലേക്ക് എത്തിച്ചത് […]

Continue Reading

സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങൾ

സന്നിധാനം – കാക്കിക്കുള്ളിൽ കലാഹൃദയമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സന്നിധാനത്തെ പൊലീസ് സേന. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തിൽ നവംബർ 21 ന് കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങൾ സന്നിധാനത്ത് മുഴങ്ങിയപ്പോൾ അയ്യപ്പൻമാർ കാതോർത്തു. ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ രചിച്ച ‘കുടജാദ്രിയിൽ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയിൽ ആലപിച്ചു. പൊലീസ് സേനാംഗങ്ങളായ ആർ രാജൻ, […]

Continue Reading

പള്ളിക്കെട്ട് ശബരിമലയ്ക്ക്… അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുൽദാസും സംഘവും

സന്നിധാനം – വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോൾ അയ്യനെകാണാൻ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീർഥാടകർ. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുൽദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലിച്ചിത്രഗാനങ്ങളും കോർത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷൻ ഷോയാണ് ഇവർ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയിൽ ഗാനാർച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുൽദാസ് പറഞ്ഞു. രണ്ട് വർഷം മുൻപ് നീണ്ടൂർ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ 12 മണിക്കൂർ […]

Continue Reading

“ശിവനേരിയിലെ സിംഹ ഗർജ്ജനം” അമൃതകല ക്രിയേഷൻ നാടക രംഗത്തേക്കും. !!

തിരുവല്ല – വള്ളംകുളം നന്നൂർ സ്വദേശിയായ ശിവകുമാർ അമൃതകല സോപാന ഗായകൻ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത രചന, സംഗീത സംവിധാനം അടക്കം നിർവ്വഹിച്ചു നിരവധി ഭക്തിഗാന ആൽബങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്, അതിലെ ഒരു ഗാനമായിരുന്നു മുമ്പ് ഹിറ്റായ ” തുളസിക്കതിർ നുള്ളിയെടുത്തു ” എന്ന ഗാനം. കവിയൂർ തോട്ടഭാഗത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുന്ന അദ്ദേഹം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം കൂടിയായിരുന്നു. അമൃതകല ക്രിയേഷൻ നൃത്തനാടകരംഗത്തേക്ക് കടക്കുന്നു.. അത്യാധുനിക രംഗസജ്ജീകരണങ്ങൾ ഒരുക്കി കഥ […]

Continue Reading

തിലകൻ സ്മാരക പ്രെഫഷണൽ നാടക അവാർഡുകൾ വിതരണം ചെയ്തു

പത്തനംതിട്ട: കേരള സാംസ്ക്കാരിക വകുപ്പിന്റെ സഹായത്തോടെ തിലകൻ സ്മാരകവേദി റാന്നി ഫാസി വെച്ച് നടത്തിയ സംസ്ഥാന പ്രെഫഷണൽ നാടക മത്ൽ സര വിജയികൾക്കുള്ള അവാർഡ് വിതരണം പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു ചടങ്ങിൽ സ്മാരക വേദി സംസ്ഥാന പ്രസിഡന്റ് രാജൂ എബ്രഹാം എക്സ് എം എൽ എ അദ്വക്ഷനായി കൊടുമൺ ഗോപാലകൃഷ്ണൻ എബ്രഹാം കെ എം ബാജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു 2025 ലെ തിലകൻ സ്മാരക […]

Continue Reading

രക്തരക്ഷസ്സ് നാടകവുമായി കലാനിലയം വീണ്ടും കോട്ടയത്ത് എത്തുന്നു.

കോട്ടയം – 14 വർഷങ്ങൾക്ക് ശേഷം ഏറെ പുതുമയോടും കാലാനുസ്വതമായി ദൃശ്യ വിസ്മയ സാങ്കേതിക മികവോടും കൂടി രക്തരക്ഷസ്സ് – ചാപ്റ്റർ 1 കോട്ടയത്ത് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കലാനിലയം. നാഗമ്പടം മൈതാനത്ത് സ്റ്റേജിൻ്റേയും A/C ഓഡിറ്റോറിയത്തിൻ്റേയും കാൽനാട്ട് കർമ്മം ബഹുമാനപ്പെട്ട കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാക്യഷ്ണൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ഭദ്രദീപം കൊളുത്തി. വാർഡ് കൗൺസിലർ ശ്രീമതി സിൻസി പാറേൽ, റോയ് സി, നാടക ചലച്ചിത്ര നടൻ ശ്രീ കോട്ടയം രമേശ്, […]

Continue Reading

എയ്മ വോയിസ്‌ 2025 സംഗീത മത്സരം ഇന്ന് തുടക്കം

ഡൽഹി – ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) നടത്തുന്ന ദേശീയ സംഗീത മത്സരത്തിന്റെ ഭാഗമായി ഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വേദികൾ ഉണ്ടാകും. സെപ്തംബർ 21 ന് രാവിലെ 9.30 മുതൽ നോയിഡ അയ്യപ്പ ക്ഷേത്രത്തിൻ്റെ ശബരി സാംസ്കാരിക കേന്ദ്രത്തിൽ ഉത്തർ പ്രദേശ് , രാജസ്ഥാൻ സംസ്ഥാനങ്ങളുടെ മത്സരം നടക്കും. സെപ്തംബർ 28 ന് ഉച്ചക്ക് 2.30 Pm മുതൽ മയൂർ വിഹാർ ഫേസ് ഒന്നിലെ മുസ്ലിം കൾച്ചറൽ സെന്ററിൽ ഡൽഹി സംസ്ഥാനത്തിൻ്റെ മത്സരങ്ങൾ […]

Continue Reading

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ദേവസങ്കീർത്തന സോപാനത്തിനു തുടക്കമായി.

പത്തനംതിട്ട – ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിനു തുടക്കമായി. ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഈ മാസം30 ന് ഫൈനൽ മത്സരം നടക്കും. ആറന്മുള പാർഥസാരഥി ക്ഷേത്രസന്നിധിയിൽ വഞ്ചിപ്പാട്ട് മത്സരമായ ദേവസങ്കീർത്തന സോപാനത്തിനു തുടക്കമായി. ഈ മാസം26 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെയാണ് നടക്കുക എല്ലാ പള്ളിയോടക്കരകൾക്കും നിബന്ധനകൾക്കനുസരിച്ച് ഇഷ്ടപ്പെട്ട വഞ്ചിപ്പാട്ട് അവതരി പ്പിക്കാൻ അവസരമുണ്ട്. 10 മിനിറ്റാണ് സമയം നൽകുന്നത്. 27ന് കിഴക്കൻ മേഖല, […]

Continue Reading