ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ദേവസങ്കീർത്തന സോപാനത്തിനു തുടക്കമായി.

Kerala Music Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിനു തുടക്കമായി. ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഈ മാസം30 ന് ഫൈനൽ മത്സരം നടക്കും. ആറന്മുള പാർഥസാരഥി ക്ഷേത്രസന്നിധിയിൽ വഞ്ചിപ്പാട്ട് മത്സരമായ ദേവസങ്കീർത്തന സോപാനത്തിനു തുടക്കമായി. ഈ മാസം26 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെയാണ് നടക്കുക
എല്ലാ പള്ളിയോടക്കരകൾക്കും നിബന്ധനകൾക്കനുസരിച്ച് ഇഷ്ടപ്പെട്ട വഞ്ചിപ്പാട്ട് അവതരി പ്പിക്കാൻ അവസരമുണ്ട്. 10 മിനിറ്റാണ് സമയം നൽകുന്നത്. 27ന് കിഴക്കൻ മേഖല, 28ന് മധ്യമേഖല, 29ന് പടിഞ്ഞാറൻ മേഖല എന്നിവയുടെ പ്രാഥമിക മത്സരങ്ങൾ നടത്തും. ഈ മത്സരത്തിലെ വിജയികളെ ഉൾപ്പെടുത്തി 30നാണ് ഫൈനൽ മത്സരം നടക്കുക. വിജയികൾക്ക് 52 പവൻ സുവർണ ട്രോഫിയും 25,000 രൂപ കാഷ് പ്രൈസും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *