സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങൾ

Pathanamthitta Music

സന്നിധാനം – കാക്കിക്കുള്ളിൽ കലാഹൃദയമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സന്നിധാനത്തെ പൊലീസ് സേന. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തിൽ നവംബർ 21 ന് കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങൾ സന്നിധാനത്ത് മുഴങ്ങിയപ്പോൾ അയ്യപ്പൻമാർ കാതോർത്തു. ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ രചിച്ച ‘കുടജാദ്രിയിൽ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയിൽ ആലപിച്ചു. പൊലീസ് സേനാംഗങ്ങളായ ആർ രാജൻ, എം രാജീവ്, ശ്രീലാൽ എസ് നായർ, എ ജി അഭിലാഷ്, ശിശിർ ഘോഷ് എന്നിവരാണ് ഗാനാർച്ചന നടത്തിയത്. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ എം എൽ സുനിൽ സന്നിഹിതനായിരുന്നു.

ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങൾ ശ്രീശാസ്ത ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ഭക്തിഗാനമേള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *